mmmm
ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി രതിമൂർച്ഛയെത്തും വരെ) ഉത്തേജിപ്പിക്കുന്നതാണ് സ്വയംഭോഗം [1]. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ഉപകരണങ്ങൾ ഉപയോഗിച്ചോ സ്വയംഭോഗത്തിൽ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽപ്പെടും[2]. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു.സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു. കൗമാരപ്രായത്തിൽ ലൈംഗിക വളർച്ച എത്തുന്നതോടെയാണ് ഭൂരിഭാഗവും സ്വയംഭോഗം തുടങ്ങുന്നത്. സ്വയഭോഗത്തിന്റെ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന്റെ അഭാവത്തിൽ സ്വപ്നസ്ഖലനവും ചില പുരുഷന്മാരിൽ കാണപ്പെടുന്നു. [3]
സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്[4][5]. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും,ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ശാസ്ത്രം കണക്കാക്കുന്നുള്ളൂ[6].സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല[7].വളർത്തുന്നതോ വന്യമോ ആയ പക്ഷിമൃഗാദികളിലെ പല ജാതികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[8].
mmm
ചരിത്രത്തിൽ[തിരുത്തുക]
മനുഷ്യൻ ഉണ്ടായകാലം മുതൽക്കേ സ്വയംഭോഗം എന്ന രീതി ഉണ്ടായിരിക്കണം. ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെയുള്ള ചില ഗുഹാചിത്രങ്ങളിൽ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ കാണാൻ സാധിക്കും. മാൾട്ടയിൽ നിന്നു ലഭിച്ച, ക്രി.മു. നാലാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ഒരു കളിമൺ ശില്പത്തിൽ സ്ത്രീ സ്വയംഭോഗം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും പുരാതനകാലങ്ങളില് നിന്നും ലഭിച്ച തെളിവുകളിൽ കൂടുതലും പുരുഷന്മാരുടേതാണ്. രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങളിൽ പുരാതന സുമേറിൽ നിന്നുള്ള തെളിവുകളാണ് ഏറ്റവും പഴയത്. അവിടങ്ങളിൽ ഇത് ലൈംഗിക ശക്തി കൂട്ടുവാനുള്ള സമ്പ്രദായമായി ഒറ്റക്കോ ഇണയോട് ചേർന്നോ നടത്തിയിരുന്നതായി മനസ്സിലാക്കാം.
പുരാതന ഈജിപ്തിലാകട്ടെ സ്വയംഭോഗത്തിന് കുറച്ചുകൂടെ ആദ്ധ്യാത്മികതലങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ദൈവങ്ങൾ സ്വയംഭോഗം ചെയ്തിരുന്നതായും അത് മായികമായ അർത്ഥം കൈവരിച്ചിരുന്നതായും കാണാം. ആടം എന്ന ദേവത, പ്രപഞ്ചം സ്വയംഭോഗം ചെയ്താണ് സൃഷ്ടിച്ചതെന്നും നൈലിന്റെ വേലിയിറക്കവും ഒഴുക്കുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ് എന്നെല്ലാമായിരുന്നു അവരുടെ വിശ്വാസം. ഇതേ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഈജിപ്തിലെ ഫറവോ മാർ നൈലിലേക്ക് ആചാരപൂർവ്വം സ്വയംഭോഗം ചെയ്യേണ്ടതായും ഉണ്ടായിരുന്നത്രെ[12]. സ്വയംഭോഗത്തെ സംബന്ധിച്ച് വളരെ വിശാലമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന പുരാതന ഗ്രീക്കുകാർ കടുത്ത ലൈംഗിക ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കനുള്ള ഉപാധിയായി സ്വയംഭോഗത്തെ കണ്ടിരുന്നു.ഗ്രീക്ക് പുരാതന പെയിന്റിംഗുകളിൽ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെയും കാണാം.
സാമുവൽ ടിസ്സോട്ട് എന്ന സ്വിസ് വൈദ്യൻ 18ാം നൂറ്റാണ്ടിൽ ശുക്ലം അതിവിശിഷ്ടമായ ദ്രാവകമാണെന്നും അതിന്റെ നഷ്ടം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വാദിച്ചു.എന്നാൽ 20 ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സ്വയംഭോഗത്തെ സംബന്ധിച്ച് ശാസ്ത്രീയമായ നിഗമനങ്ങൾ വ്യാപകമായതോടെ ടിസ്സോട്ടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.20 ആം നൂറ്റാണ്ടിന്റെ ആദ്യം ഇംഗ്ലീഷ് ഡോക്ടർ ആയിരുന്ന ഹേവ്ലോക്ക് എല്ലിസ് ആണ് ടിസ്സോടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചത്.മിതമായ സ്വയംഭോഗം ആരോഗ്യമുള്ള മനുഷ്യരിൽ യാതൊരു വിധത്തിലുമുള്ള അപകടവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം വാദിച്ചു.സ്ത്രീകളിലെയും പുരുഷന്മാരിലെയും നൈസർഗികമായ ഒരു പ്രവൃത്തിയാണ് സ്വയംഭോഗമെന്നു അമേരിക്കൻ ഗവേഷകനായ ആൽഫ്രഡ് കിൻസേ കണ്ടെത്തി.അമിതമായ സ്വയംഭോഗം പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഇദ്ദേഹം സമർത്ഥിച്ചു .
സ്വയംഭോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ[തിരുത്തുക]
സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. സ്വയംഭോഗം ഒരു മാനസികരോഗമോ രതിവൈകൃതമോ ആണെന്ന തെറ്റിദ്ധാരണ സർവ്വസാധാരണമാണ്[17]. ആറുവയസ്സുവരെയുള്ള പ്രായത്തിനിടയ്ക്ക് കുട്ടികൾ - വിശേഷിച്ച് പൊതുസ്ഥലങ്ങളിലും മറ്റ് ആളുകളുടെ സാന്നിധ്യത്തിലും - സ്വയംഭോഗം ചെയ്യുന്നതു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[18]. സുഖദായകമായ പ്രവൃത്തി എന്ന നിലയ്ക്കാണ് കുട്ടികൾ ഈ പ്രായത്തിൽ ഇത് ചെയ്യുന്നത്, ആറുവയസ്സിനു ശേഷം സാമൂഹികസാഹചര്യങ്ങളെപ്പറ്റി കുട്ടി കൂടുതൽ ബോധവാനാകുകയും സ്വകാര്യതയിൽ സ്വയംഭോഗം ചെയ്യാൻ ശീലിക്കുകയും ചെയ്യുന്നു.[17]
ശുക്ലം നഷ്ടപ്പെടുന്നത് ശരീരത്തെ തളർത്തുമെന്നും സ്വയംഭോഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വിശ്വാസം അപൂർവ്വമല്ല. വൈദ്യശാസ്ത്ര സംബന്ധിയായ തെറ്റിദ്ധാരണകളും ഈ രംഗത്ത് കുറവല്ല. ഉദാഹരണത്തിനു, സ്വയംഭോഗം മൂലം മൂത്രനാളിയിൽ അണുബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ രക്തം ലൈംഗികാവയവങ്ങളിൽ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു[19]. ലൈംഗികാവയവങ്ങളിൽ ശസ്ത്രക്രിയ നടത്തി സ്വയംഭോഗത്വര നിർത്തിക്കാനുള്ള “ചികിത്സ” 20-ആം നൂറ്റാണ്ടുവരെയും അമേരിക്കൻ ഐക്യനാടുകളിൽ നടത്തിയിരുന്നു[19].
സ്വയംഭോഗ പ്രവർത്തികൾ അമിതമായ ലൈംഗികവാഞ്ഛയുടെയോ, ലൈംഗിക അരാജകത്വത്തിന്റെയോ ലക്ഷണമാണെന്ന ധാരണയും തെറ്റാണ്. മുഖക്കുരു വർദ്ധിക്കുമെന്നും ശാരീരിക രോമവളർച്ച കൂടുതലാകുമെന്നുമുള്ള ധാരണകളും ശാസ്ത്രപിൻബലമുള്ളവയല്ല [20]. അമിതമായ ശുക്ലവിസർജ്ജനം മൂത്രനാളിയിൽ വേദന ഉണ്ടാക്കാം .
സ്വയംഭോഗത്തിൻറെ ഗുണങ്ങൾ[തിരുത്തുക]
ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൌമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം.
- പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു. പ്രൊസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- സ്ട്രെസ്സും വിഷാദവും കുറയ്ക്കുന്നു. മാനസികോല്ലാസം ലഭിക്കുന്നു.
- രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു
- ബീജോത്പാദനം മെച്ചപ്പെടുത്തുന്നു.
- ഉദ്ധാരണ തടസങ്ങൾ ഒഴിവാക്കുന്നു.
- വസ്തിപ്രദേശതിന് ലഭിക്കുന്ന നല്ല എക്സർസൈസ് കൂടിയാണ് ഇത്. ഈ ഭാഗത്തെ പേശികളെ ബലപ്പെടുത്തുന്നു.
- സ്ത്രീകളിൽ യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തയോട്ടം വർധിപ്പിക്കുന്നു.
- വികാരങ്ങളെ നിയന്ത്രണത്തിലാക്കുന്നു.
- സ്വന്തം ശരീരത്തെയും, ലൈംഗിക ആസ്വാദന ശേഷിയേയും കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു.
- രതിമൂർച്ച കൈവരിക്കാൻ സഹായകരമാകുന്നു.
- സുരക്ഷിമായ രീതിയിൽ ലൈംഗിക സംതൃപ്തി കൈവരുന്നു.
- ലൈംഗിക പങ്കാളികൾ ഇല്ലാത്തവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
- നല്ല ഉറക്കം ലഭിക്കുന്നു.
സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെങ്കിലും തുടർച്ചയായി ചെയ്താൽ ഇത് പലപ്പോഴും അത്ര മെച്ചമല്ല. എന്നിരുന്നാലും സാധാരണ ഗതിയിൽ സ്വയംഭോഗം ഒരിക്കലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറില്ല. അതിനാൽ അമിത സ്വയംഭോഗം ഒഴിവാക്കുന്നതാവും നല്ലത്
https://www.facebook.com/watch/?v=121864795837176പരിണാമപരമായ ലക്ഷ്യം[തിരുത്തുക]
സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്[9]. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു[10]. ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്[11].
സ്ത്രീകളിലെ സ്വയംഭോഗം.അതിന്റെ സമയമനുസരിച്ച്, യോനിയിലേയും, ഗര്ഭാശയഗളത്തിലേയും, ഗര്ഭപാത്രത്തിലേയും സ്ഥിതിഗതികളിൽ മാറ്റംവരുത്തി സംഭോഗത്തിലെ ഗർഭധാരണ സാധ്യത വര്ദ്ധിപ്പിക്കുന്നു.ശുക്ലസ്വീകരണത്തിനു ഒരു മിനിറ്റ് മുന്പോ, അതിനുശേഷം 45മിനിറ്റിനുള്ളിലോ സ്ത്രീകൾക്ക് ഉണ്ടാകുന്ന രതിമൂര്ച്ച ബീജങ്ങൾ അണ്ഡത്തിലെത്തിച്ചേരാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു[1] പുരുഷൻമാരില് സ്വയംഭോഗം കുറഞ്ഞ ചലനശേഷിയുള്ള ബീജങ്ങളെ പുറംതള്ളി,അടുത്ത സ്ഖലനത്തിൽ കൂടുതൽ ചലനശേഷിയുള്ളതും, സംഭോഗാനന്തരമുള്ള ബീജസങ്കലനത്തിൽവിജയസാധ്യതയുമുള്ളതായ, ബീജങ്ങളെ പ്രദാനം ചെയ്യുന്നു
mmm
No comments:
Post a Comment