24.3.22

ആദമിന്റെ രണ്ട് മക്കള്‍

m

ആദമിന്റെ രണ്ട് മക്കള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ജൂലായ് 22 1438 ശവ്വാല്‍ 28

(ആദം നബി(അ): 5)

യഹൂദരുടേയുംക്രിസ്ത്യാനികളുടേയുംമുസ്ലിംകളുടേയും വിശ്വാസപ്രകാരം ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനാണ്‌ ആദം (Adam). ആദ്യത്തെ മനുഷ്യൻ എന്ന നിലയിൽ ഖുർആൻബൈബിൾതോറ എന്നിവയിൽ ആദമിന്റെ പേർ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്നി ഹവ്വാ എന്നും കാ‍ണാം.

ആദം(അ) ഹവ്വ(റ) ദമ്പതികള്‍ക്കുണ്ടായ രണ്ട് മക്കളാണ് ഹാബീലും ക്വാബീലും. 

m

ആദം-ഹവ്വ ദമ്പതികള്‍ക്ക് ഓരോ പ്രസവത്തിലും ഈരണ്ട് കുട്ടികളാണ് ജനിച്ചിരുന്നത്. അതില്‍ ഒരു ആണും ഒരു പെണ്ണും ഉണ്ടാകും. ഇവര്‍ തമ്മില്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു. എന്നാല്‍ അടുത്ത പ്രസവത്തിലുള്ള സഹോദരിയെ മറ്റൊരു പ്രസവത്തില്‍ ജനിച്ച സഹോദരനു വിവാഹം ചെയ്യാം. ഇതായിരുന്നു ആ കാലത്തെ ശരീഅത്ത്. കാരണം അത് മനുഷ്യ ചരിത്രത്തിന്റെ തുടക്കമാണല്ലോ. അതല്ലാത്ത മറ്റു മാര്‍ഗമൊന്നും ഇല്ല. എന്നാല്‍ ഇന്ന് ഒരാള്‍ക്ക് തന്റെ സഹോദരിയെ വിവാഹം ചെയ്യാന്‍ പാടില്ല. 

m

ആദമിന്റെ മക്കളായ ഇരുവരും ഇപ്രകാരം അല്ലാഹുവിന്റെ പ്രീതിക്കായി ഓരോ ക്വുര്‍ബാന്‍ സമര്‍പ്പിച്ചു. എന്തായിരുന്നു അവര്‍ ക്വുര്‍ബാന്‍ നല്‍കിയത് എന്ന് ക്വുര്‍ആനിലോ ഹദീഥുകളിലോ വിവരിക്കപ്പെട്ടിട്ടില്ല. രണ്ടില്‍ ഒരാള്‍ കര്‍ഷകനായിരുന്നുവെന്നും അയാള്‍ സമര്‍പ്പിച്ചത് ധാന്യമായിരുന്നുവെന്നും രണ്ടാമന്‍ കാലികളെ വളര്‍ത്തുന്നവനായത് കൊണ്ട് ആടുകളെ ആയിരുന്നു സമര്‍പ്പിച്ചിരുന്നത് എന്ന് ചില അഭിപ്രായങ്ങള്‍ കാണാം. അവര്‍ സമര്‍പ്പിച്ച ക്വുര്‍ബാന നാം അറിയുന്നതില്‍ നമുക്ക് വല്ല നന്മയും ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു നമുക്കത് അറിയിച്ചുതരുമായിരുന്നു. 

''നിങ്ങള്‍ പിഴച്ചുപോകാതിരിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചു തരുന്നു...'' (4:176).

''നിങ്ങള്‍ക്ക് (കാര്യങ്ങള്‍ക്ക്) വിവരിച്ചു തരുവാനും അല്ലാഹു ഉദ്ദേശിക്കുന്നു...'' (4:26). 

ഈ രണ്ടു സൂക്തങ്ങളും നമ്മെ പഠിപ്പിക്കുന്നത് അല്ലാഹു നമുക്ക് ആവശ്യമായ മുഴുവനും പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ്. 

രണ്ടില്‍ ഒരാളുടെ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിക്കുകയും ഒരാളുടെത് സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഈ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിച്ചതും സ്വീകരിക്കാതിരിക്കുകയും ചെയ്തത് അവര്‍ക്കെങ്ങനെ മനസ്സിലായി? നാം ചെയ്യുന്ന കര്‍മങ്ങളൊന്നും സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിയാന്‍ സാധിക്കുന്നില്ലല്ലോ! നമ്മുടെ കര്‍മം അല്ലാഹു സ്വീകരിച്ചോ ഇല്ലയോ എന്ന് അറിയണമെങ്കില്‍ ക്വിയാമത്ത് നാള്‍ വരെ കാത്തിരിക്കണം. എന്നാല്‍ ഇവര്‍ക്ക് അല്ലാഹു അവരുടെ ക്വുര്‍ബാന്‍ സ്വീകരിച്ചതും തിരസ്‌കരിച്ചതും മനസ്സിലായി. ക്വുര്‍ബാന്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആകാശത്തു നിന്ന് ഒരു തീ വന്ന് അതിനെ വിഴുങ്ങും. അല്ലെങ്കില്‍ മറ്റു വല്ല അടയാളങ്ങളിലൂടെയും മനസ്സിലാക്കും എന്നിങ്ങനെ ഇതിന് വിശദീകരിക്കപ്പെട്ടത് കാണാം.          . 

ഹാബീലിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടുകയും ക്വാബീലിന്റെത് സ്വീരിക്കപ്പെടാതെ പോവുകയും ചെയ്തപ്പോള്‍ ക്വാബീല്‍ ഹാബീലിനോട് 'ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും' എന്ന് പറഞ്ഞു. ഇപ്രകാരം അവന്‍ തീരുമാനിക്കാന്‍ കാരണം അസൂയയായിരുന്നു. രണ്ടാളും ഒരേ കര്‍മം ചെയ്തിട്ട് ഒരാളുടേത് മാത്രം അല്ലാഹു സ്വീകരിക്കുകയോ? ക്വാബീലിന് ഹാബീലിനോട് അസൂയ ഉണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഹാബീല്‍ പറഞ്ഞു: 'ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ.' 

ക്വുര്‍ബാന സമര്‍പ്പിച്ച മുതല്‍ നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ചതാവാം. അല്ലെങ്കില്‍ ഒരു കര്‍മം അല്ലാഹു സ്വീകരിക്കാന്‍ വേണ്ട നിബന്ധനകള്‍ അവനില്‍ പൂര്‍ണമായിക്കാണില്ല.    

m

ആദം(അ)മിന്റെ പുത്രന്മാരില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ സമയത്ത് ഭീഷണിപ്പെടുത്തപ്പെട്ടവന്‍ ഭീഷണിപ്പെടുത്തിയവനോട് പറയുന്നത് കാണുക:

''എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ പോലും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 5:28). 

അദ്ദേഹം ഭയഭക്തിയുള്ളവനായിരുന്നുവെന്ന് ഈ വചനത്തിലും സൂചനയുണ്ട്. അദ്ദേഹം പറയുന്നത് 'ഞാന്‍ നിന്നെ കൊല്ലാതിരിക്കാന്‍ കാരണം എന്റെ കഴിവുകേടൊന്നുമല്ല; അല്ലാഹുവിനെ കുറിച്ചുള്ള ഭയമാണ് എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്' എന്നാണ്. 

''എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം'' (5:30). 

ഹാബീല്‍ ക്വാബീലിനോട് പറയുന്നു; നീ എന്നെ കൊന്നാല്‍ നിനക്ക് രണ്ട് പാപഭാരം വഹിക്കേണ്ടി വരും. ഒന്ന് എന്നെ കൊന്നതിനും, രണ്ട് നിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടാത്ത എന്തോ തിന്മ നിന്നില്‍ നിന്ന് വന്നതിനാലും.  ഇപ്രകാരം ചെയ്താല്‍ നീ അക്രമിയാകുമെന്നും നീ നരകക്കാരില്‍ ആയിത്തീരുകയും ചെയ്യും എന്നെല്ലാം അവനെ അറിയിച്ചു. അവന്‍ പിന്മാറിയില്ല. അവന്‍ ആ ഹീന കൃത്യം നിര്‍വഹിച്ചു. 

'ഭൂമിയില്‍ ആരും അന്യായമായി കൊലചെയ്യപ്പെടുന്നില്ല, ആദമിന്റെ പുത്രനില്‍ അതിന്റെ (പാപത്തിന്റെ) ഒരു വിഹിതം ഉണ്ടായിട്ടല്ലാതെ. കാരണം, അവനാണ് കൊലയുടെ ആദ്യത്തെ ചര്യ തുടങ്ങിയത്''(ബുഖാരി). ഈ തിന്മക്ക് അവനാണ് തുടക്കം നല്‍കിയത് എന്ന കാരണത്താല്‍ ആ തിന്മ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ ഒരു വിഹിതം അവനും ലഭിക്കും. ഒരാള്‍ ഒരു നന്മക്ക് തുടക്കം കുറിച്ചാലോ, ആ നന്മ ആരെല്ലാം ചെയ്യുന്നുവോ, അവര്‍ക്കെല്ലാം ലഭിക്കുന്ന പ്രതിഫലത്തില്‍ യാതൊരു കുറവും വരുത്താതെ ആ നന്മക്ക് തുടക്കം നല്‍കിയ വ്യക്തിക്ക് ലഭിക്കപ്പെടും. ഉദാ: ഒരു നാട്ടില്‍ ഒരു പള്ളി പണിതു. ആ പള്ളിയില്‍ ആരെല്ലാം നമസ്‌കരിക്കുകയും മറ്റു ആരാധന കര്‍മങ്ങള്‍ ചെയ്യുന്നുവോ അതിന്റെയെല്ലാം പ്രതിഫലം ആ പള്ളി പണിത വ്യക്തിക്ക് നല്‍കപ്പെടുന്നതാണ്. എന്നാല്‍ ഇത് ഒരിക്കലും മതത്തില്‍ പുതിയ ആചാരമോ അനുഷ്ഠാനങ്ങളോ ഉണ്ടാക്കുവാന്‍ തെളിവല്ല.

കൊലപാതകം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള കാര്യങ്ങളില്‍ പെട്ടതാണല്ലോ. കൊലപാതകത്തിനുള്ള ശിക്ഷ ക്വുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

''ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്''(4:93)

അബദ്ധത്തില്‍ കൊന്നാലോ? അതിനും ഇസ്‌ലാം നിയമം വെച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അത് എത്രയാണ് നല്‍കേണ്ടതെന്ന് കോടതിയാണ് തീരുമാനിക്കുക. തീര്‍ന്നില്ല, അബദ്ധത്തില്‍ സംബവിച്ച ഒരു കൊലയാണല്ലോ. അതിനാല്‍ അതിന് പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കണം. (ഇത് ഇന്ന് പ്രായോഗികമല്ലല്ലോ). അതിനും കഴിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കണം. നോക്കൂ..! അബദ്ധത്തില്‍ സംഭവിച്ച ഒരു കൊലപാതകത്തിന് ഇസ്‌ലാം ഇത്ര വലിയ ഗൌരവം നല്‍കുന്നുവെങ്കില്‍ മനഃപൂര്‍വം ചെയ്യുന്ന കൊലപാതകം അല്ലാഹുവിങ്കല്‍ എത്രമാത്രം ഗൗരവമുള്ള കുറ്റമായിരിക്കും! കൊലയാളിയെ ഇഹലോകത്ത് വെച്ച് തന്നെ വധിക്കണം, പരലോകത്തെ ശിക്ഷ വേറെയും! അതുപോലെ തന്നെയാണ് ആത്മഹത്യയും. അതിനും അതികഠിനമായ ശിക്ഷയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

m
http://nerpatham.com/vol-no-01/aadaminte-rant-makkal.html

m

No comments:

Post a Comment